പാലക്കാട് ബാറിൽ വെടിവെപ്പ്. മാനേജർക്ക് വെടിയേറ്റു; അഞ്ചുപേർ കസ്റ്റഡിയിൽ

പാലക്കാട്: ആലത്തൂരിൽ ബാറിൽ വെടിവെപ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ മാനേജർ രഘുനന്ദന് വെടിയേറ്റു.സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാവശ്ശേരിയിൽ ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്.

മദ്യപിക്കാനെത്തിയ ആളുകളും മാനേജറും തമ്മിലുണ്ടായ സംഘ‍ര്‍ഷമാണ് വെടിവെപ്പിൽ കലാശിച്ചത്.

മോശം സ‍ര്‍വീസെന്ന പേരിലാണ് ത‍ര്‍ക്കമുണ്ടായത്.

എയ‍ര്‍ പിസ്റ്റളുപയോഗിച്ചാണ് വെടിയുതി‍ര്‍ത്തതെന്നാണ് വിവരം.

അറസ്റ്റിലായവരിൽ നാല് പേര്‍ കഞ്ചിക്കോട് സ്വദേശികളാണ്.

ആസൂത്രണം ചെയ്ത് നടത്തിയ സംഘ‍ര്‍ഷമാണോ എന്നതിലടക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7