ഐശ്വര്യ രജനികാന്തിന്റെ ‘ലാൽ സലാം’ ! ‘തേർ തിരുവിഴ’ ലിറിക്കൽ വീഡിയോ പുറത്ത്

രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്ന ‘ലാൽ സലാം’ലെ ‘തേർ തിരുവിഴ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. വിവേക് വരികൾ ഒരുക്കിയ ഗാനം ശങ്കർ മഹാദേവൻ, എ ആർ റൈഹാന, ദീപ്തി സുരേഷ്, യോഗി ശേഖർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്ന ഗാനം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു.

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്താണ് ‘ലാൽ സലാം’ സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സിനിമ സംസാരിക്കുന്നുണ്ട്.

‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് രജനികാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് 2024 പൊങ്കൽ ദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.

‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’.

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പിആർഒ: ശബരി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7