ന്യൂഡല്‍ഹി: ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോണ്‍ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ നിന്നുള്ള (സിഇആര്‍ടി) സുരക്ഷാ സംഘമാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ സാംസങ്ങിനും സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാന റിപ്പോർട്ടുകൾ
ഒന്നിലധികം പ്രശ്‌നങ്ങള്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഉപയോക്താക്കാളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. ഫോണിന്റെ രഹസ്യ കോഡ് (സിം പിന്‍) മോഷ്ടിക്കുന്നത് അടക്കമുള്ള ഭീഷണികളാണ് നിലനില്‍ക്കുന്നത്. അനിയന്ത്രിതമായി ഫയലുകള്‍ ആക്സസ് ചെയ്യാനും പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാനും അനിയന്ത്രിതമായി കോഡ് നടപ്പാക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സുരക്ഷ പ്രശ്‌നമുള്ളവയില്‍ ഐഒഎസ്,ഐപാഡ്ഒഎസ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവ ഉള്‍പ്പെടുന്നു. സിഇആര്‍ടി മുന്നറിയിപ്പില്‍ പറയുന്നു.
സാസംങ് അപകടസാധ്യത
സാംസങ് ഗാലക്സി ഫോണുകള്‍ക്കെതിരെയും സമാനമായ മുന്നറിയിപ്പ് കേന്ദ്രം ബുധനാഴ്ച നല്‍കിയിരുന്നു. സാംസങ് മൊബൈല്‍ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ 11, 12, 13, 14 എന്നിവയിലെ അപകടസാധ്യതകളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.