കൊച്ചി: ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കുന്ന പുതിയ ജീവന് ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു വ്യക്തിഗത, സേവിങ്, സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്. 65 വയസ്സ് വരെ ഈ പദ്ധതില്‍ ചേരാം. വരുമാനത്തിനായി രണ്ട് ഒപ്ഷനുകളുണ്ട്. മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം വര്‍ഷവും അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന ഒപ്ഷനും, വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരം പിന്‍വലിക്കാവുന്ന ഫ്ളെക്സി ഇന്‍കം ഒപ്ഷന്‍ എന്നിങ്ങനെ പോളിസി ഉടമകള്‍ക്ക് സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം. അധിക പണ ആവശ്യങ്ങള്‍ക്കായി വായ്പാ മാര്‍ഗവും ലഭ്യമാണ്.
ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന് ഉത്സവ് പ്ലാന്‍
Similar Articles
സെയ്ഫിന്റെ പ്രതിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങുമ്പോൾ ടോർച്ച് വെളിച്ചത്തിൽ ഒരാൾ ഉറങ്ങുന്നു… തട്ടിവിളിച്ചതേ എഴുന്നേറ്റ് ഒറ്റ ഓട്ടം… 100 ഓളം വരുന്ന സംഘം പിറകെ… കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പ്രതി പിടിയിൽ…ബംഗ്ലാദേശി പൗരനായ...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് ഓടിച്ചിട്ടു പിടികൂടിയത് കണ്ടൽക്കാട്ടിൽനിന്ന്. താനെയിൽ നടത്തിയ പരിശോധനയിലാണ് പോലീസ് മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദിനെ പിടികൂടിയത്. താനെയിലെ ഒരു...
വെടിനിർത്തൽ പ്രാബല്യത്തിൽ, 15 മാസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ, ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു, ആദ്യ ഘട്ടം മോചിപ്പിക്കുക ഇസ്രയേൽ വനിതാ സൈനികരെ
ടെൽ അവീവ്: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. മൂന്നു മണിക്കൂർ വൈകിയെങ്കിലും വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ പ്രാബല്യത്തിൽ...