സ്വർണാഭരണങ്ങൾക്ക് പുറമേ സിൽവർ ആഭരണങ്ങൾക്കും ഹാൾമാർക്കിംഗ് വരുന്നു

കൊച്ചി: വെള്ളിയാഭരണങ്ങൾക്ക് ഹാൾമാർക്കിംങ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ഓഫീസിൽ വ്യാപാരികളുമായി ചർച്ച നടത്തി.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. വെള്ളിയാഭരണങ്ങളിൽ ഹാൾമാർക്കും സംവിധാനം ഏർപ്പെടുത്തുമ്പോൾ 92.5%, 90%, 80%, 70% തുടങ്ങിയ സ്റ്റാൻഡേർഡുകളിൽ ആഭരണങ്ങൾ വിൽക്കുവാനുള്ള അനുമതി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് ഈ സ്റ്റാൻഡേർഡിൽ ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി വിളിച്ച യോഗത്തിൽ മുൻ നിശ്ചയപ്രകാരമുള്ള തീരുമാനങ്ങൾ അവതരിപ്പിച്ചത് പ്രതിഷേധാർഹമാണ്. സ്വർണ്ണത്തിന് ഹാൾമാർക്കിംങ് സംവിധാനം ഏർപ്പെടുത്തിയപ്പോൾ ഏതെല്ലാം കാരറ്റിൽ സ്വർണാഭരണങ്ങൾ നിർമ്മിക്കാൻ കഴിയുമോ ആ കാരറ്റുകൾക്ക് എല്ലാം അനുമതി നൽകുകയാണ് ഉണ്ടായത്. നിഷ്കർഷിക്കുന്ന കാരറ്റുകളിൽ പരിശുദ്ധി ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന മാത്രമാണ് വെച്ചിട്ടുള്ളത്.

എന്നാൽ വെള്ളിയാഭരണങ്ങളിൽ അത് നടപ്പാക്കാനുള്ള വിമുഖതയാണ് ഹാൾ മാർക്കിംഗ് ഡിപ്പാർട്ട്മെൻറ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും കൂടുതൽ ആഭരണങ്ങൾ വിറ്റഴിക്കപ്പെടുന്ന കാരറ്റുകളിൽ ഹാൾ മാർക്കിങ് പരിശുദ്ധി രേഖപ്പെടുത്തി നൽകണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.

BIS ജോയിന്റ് ഡയറക്ടർ സന്ദീപ്.എസ് കുമാർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7