ഇന്ത്യ- പാക്ക് പോരാട്ടം: ടിക്കറ്റ് ലഭിക്കാനായി വില്‍പനക്കാരനെ തട്ടികൊണ്ടുപോയി

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്ക് പോരാട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാനായി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നടത്തുന്ന സ്ഥാപനത്തിലെ അംഗത്തെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20000 രൂപ വിലയുള്ള പത്ത് ടിക്കറ്റുകള്‍ നല്‍കിയാല്‍ വിട്ടയയ്ക്കാമെന്ന് ഇയാളോട് പറഞ്ഞതായും ടിക്കറ്റ് ലഭിക്കില്ലെന്ന് കണ്ടതോടെ ഇയാളെ വിട്ടയച്ചതായുമാണ് വിവരം. ടിക്കറ്റിന്റെ പേരില്‍ നഗരത്തില്‍ അങ്ങിങ്ങായി സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം മത്സരത്തിനുള്ള ടിക്കറ്റിന്റെ വ്യാജന്‍മാര്‍ സ്റ്റേഡിയം പരിസരത്തും നഗരത്തിലും സുലഭമായി വില്‍ക്കപ്പെടുന്നുണ്ട്. വ്യാജ ടിക്കറ്റ് വിറ്റ രണ്ടുപേരെ ഇന്നലെയും അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ വ്യാജ ടിക്കറ്റ് വില്‍പനയില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 6 ആയി. സൂക്ഷ്മ പരിശോധനയില്‍ മാത്രമേ വ്യാജ ടിക്കറ്റുകള്‍ കണ്ടെത്താനാകൂ. ഇതിനോടകം 5,000ല്‍ അധികം വ്യാജ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഏകദിന ലോകകപ്പിനോടനുബന്ധിച്ച് 20,000 കോടി രൂപയുടെ ബിസിനസാണ് ഐസിസി ലക്ഷ്യമിടുന്നത്. ഇതില്‍ പകുതിയോളം തുക മത്സരങ്ങളും സംപ്രേഷണ അവകാശത്തിലൂടെ ലഭിക്കും. ടിക്കറ്റ് വില്‍പന, മര്‍ച്ചന്‍ഡൈസ് വില്‍പന, സ്റ്റാളുകളുടെ വാടക, ഹോട്ടല്‍ ബുക്കിങ് തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് ബാക്കിത്തുക സ്വരൂപിക്കുകയാണ് ലക്ഷ്യം.


ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് സച്ചിനെ പുറത്താക്കുന്ന ചിത്രം പങ്കുവച്ച് അക്തര്‍…. താരത്തെ അടിച്ച് പരത്തി ആരാധകരും

pathram desk 1:
Leave a Comment