ഡീ​ഗ്രേഡിം​ഗ് ഏറ്റില്ല, കിം​ഗ് ഓഫ് കൊത്ത വൻ വിജയത്തിലേക്ക്…

ദുൽഖർ സൽമാൻ നായകനായ കിം​ഗ് ഓഫ് കൊത്തയ്ക്കെതിരെ ചിത്രം ഇറങ്ങിയപ്പോൾ മുതൽ മനപൂ‌‌‍‌ർവം ചിത്രത്തെ തരംതാഴ്ത്താനുള്ള പ്രചരണമാണ് നടന്നത്. എന്നാൽ കൂടുതൽ പേർ സിനിമ കാണാൻ എത്തിയതോടെ മികച്ച അഭിപ്രായം ഇപ്പോൾ തീയേറ്ററുകളിൽനിന്ന് ഉണ്ടാകുന്നു. നിറഞ്ഞ സദസ്സിലാണ് ചിത്രം ഇപ്പോഴും തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ദുൽഖ‌ർ ഉൾപ്പെടെ എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. അതേസമയം കൊത്തയ്ക്കെതിരേ നടക്കുന്ന ഡീ​ഗ്രേഡിം​ഗിനതിരെ കൂതുടൽ താരങ്ങൾ രം​ഗത്ത് എത്തി. പ്രചാരണങ്ങൾക്കെതിരെ നടി നൈല ഉഷ. ഒരു സിനിമയെ മാത്രം ഇത്തരത്തിൽ ലക്ഷ്യംവെച്ച് ആക്രമിക്കേണ്ടതുണ്ടോ എന്ന് അവർ ചോദിക്കുന്നു. കാണാൻ താത്പര്യമുള്ളവർ സിനിമ കണ്ട് അഭിപ്രായം പറയട്ടേയെന്നും അതിനുള്ള അവസരം അവർക്ക് നൽകണമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നൈല പറഞ്ഞു.

‘‘സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നു തോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എനിക്ക് തോന്നുന്നില്ല. എല്ലാവരും സിനിമ തിയറ്ററിൽ കാണട്ടെ, അവർക്കതിനുള്ള അവസരം കൊടുക്കൂ. എല്ലാവർക്കും ഇഷ്ടമുള്ള ഒരു നടന്റെ സിനിമ രണ്ടുവർഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുകയല്ലേ. അവർ കണ്ട് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കട്ടേ.’’ നൈല ഉഷ പറഞ്ഞു.

ഇവർ വലിയ ആളുകളുടെ മക്കൾ ആണെന്നും അവർക്ക് ഒരു ഇളവും കൊടുക്കരുത് എന്നും പറഞ്ഞ് വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് നൈല ഉഷ അഭിപ്രായപ്പെട്ടു. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ താൻ പറയൂ. തനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിങ് ഓഫ് കൊത്ത. ‍സ്വയം അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാൻ അല്ല താൻ.പക്ഷേ കിം​ഗ് ഓഫ് കൊത്ത തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നൈല ഉഷ കൂട്ടിച്ചേർത്തു.

ചിത്രത്തിനെതിരെ നടക്കുന്ന വ്യാപക ഡീഗ്രേഡിങ്ങിനെതിരെ ഷമ്മി തിലകനും നേരത്തെ പ്രതികരിച്ചിരുന്നു. മലയാളത്തിൽ ഇതുപോലുള്ള വലിയ ക്യാൻവാസ് ചിത്രങ്ങൾ ഉണ്ടാകണമെന്നും ദുൽഖറിന്റെ മികച്ച ഒരു ചിത്രം നിറഞ്ഞ സദസ്സിൽ ഹൗസ് ഫുൾ ഷോകളുമായി മുന്നോട്ടു പോകുമ്പോൾ നെഗറ്റിവ് പ്രചരണങ്ങൾ നടത്തുന്നത് ശരിയല്ല എന്നും സിനിമയോടുള്ള സ്നേഹമാണ് ആവശ്യമെന്നും നിർമ്മാതാവും പ്രമുഖ ഡിസ്ട്രിബൂട്ടറുമായ ഷിബു തമീൻസും ട്വിറ്ററിൽ പ്രതികരിച്ചു.

കോരിത്തരിപ്പിച്ച് കൊത്ത; ദുൽഖറിന്റെ ആക്ഷനും മാസ് ഡയലോ​ഗുംകൊണ്ട് ശരിക്കും ത്രില്ല‍ർ

പ്രമുഖ സംവിധായകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് എൻ. ചന്ദ്രന്റേതാണ് രചന. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular