മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജന്റ് റിലീസ് തീയതി പ്രഖ്യാപിച്ചു

മെഗാ സ്റ്റാർ മമ്മൂട്ടിയും
യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുകയാണ്. പുതുവർഷത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഏജന്റ് ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മേക്കിംഗ് വീഡിയോ പുറത്തിറക്കി. ഏപ്രിൽ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

അഭിനേതാക്കൾ: അഖിൽ അക്കിനേനി സാക്ഷി വൈദ്യ, മമ്മൂട്ടി
സംവിധായകൻ: സുരേന്ദർ റെഡ്ഡി
നിർമ്മാതാവ്: രാമബ്രഹ്മം സുങ്കര
സഹ നിർമ്മാതാക്കൾ: അജയ് സുങ്കര, പതി ദീപ റെഡ്ഡി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി
ബാനറുകൾ: എകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ
കഥ: വക്കന്തം വംശി
സംഗീത സംവിധായകൻ: ഹിപ് ഹോപ് തമിഴ
DOP: റസൂൽ എല്ലൂർ
എഡിറ്റർ: നവീൻ നൂലി
കലാസംവിധാനം: അവിനാഷ് കൊല്ല

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...