തരംഗമായി ദസറ ടീസർ, 13 മില്യൺ വ്യൂസ്

നാച്ചുറൽ സ്റ്റാർ നാനിയുടെ മാസ്സ് ആക്ഷൻ എന്റർടെയ്നർ ദസറയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടൊപ്പം തന്നെ പാൻ ഇന്ത്യാതലത്തിൽ അതിഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നാനിയുടെ വ്യത്യസ്ത വേഷപ്പകർച്ചയും ടീസറിലെ അസാധാരണ പ്രകടനവും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

ട്രെയിലറിൽ കാണിച്ചിരിക്കുന്നതുപോലെ, തെലങ്കാനയിലെ ഗോദാവരികാനിയിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ട്രെൻഡിങ് ലിസ്റ്റിലാണ് ടീസർ ഇടം പിടിച്ചിരിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ വീഡിയോ 13 മില്യൺ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി. എസ്‌എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ദസറ മാർച്ച് 30 ന് പാൻ ഇന്ത്യ റിലീസ് ചെയ്യും. പി ആർ ഒ ശബരി

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...