ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്താണെന്ന് സ്പാനിഷ് പരിശീലകൻ ലൂയി എൻ റീക്കെയ്ക്ക് അറിയാമെന്നും സാഞ്ചസ് പറഞ്ഞു.

എന്നാൽ ഇത്തരത്തിൽ ഉയർന്ന ആരോപണങ്ങൾ സ്പാനിഷ് പരിശീലകൻ ലൂയി എൻ റീക്കെ നിഷേധിച്ചിരുന്നു. തങ്ങൾ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്യാൻ അഗ്രഹിച്ചിരുന്നില്ലെന്നും ഒന്നാമതാകാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോൾരഹിത സമനിലയിൽ നീങ്ങിയിരുന്ന മത്സരങ്ങൾ അവേശിക്കാൻ 15 സെക്കന്റ് ശേഷിക്കെ ജപ്പാനും കോസ്റ്റാറിക്കയും സ്കോർ ചെയ്താൻ ഞങ്ങൾ പുറത്താകും. അല്ലെങ്കിൽ ജർമ്മനി 5-0 ന് മുന്നിൽ നിൽക്കുകയും ഞങ്ങൾ സമനിലയ്ക്കായി ശ്രമിക്കുകയും ചെയ്യുമ്പോൾ ജപ്പാൻ സ്കോർ ചെയ്താലും ഞങ്ങൾ പുറത്താകും. അതിനാൽ അത്തരത്തിലൊരു ചൂതാട്ടത്തിന് ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യൻമാരായ സ്പെയിനിനെ 2-1ന് അട്ടിമറിച്ചാണ് ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നത്. മൂന്ന് കളിയിലായി ആറ് പോയന്റോടെ ഗ്രാപ്പ് ചാമ്പ്യന്മാരായാണ് ഏഷ്യൻ ശക്തികളുടെ മുന്നേറ്റം. റിറ്റ്സു ഡോൻ (48), ആവോ തനക (51) എന്നിവർ ജപ്പാനായി ഗോൾ നേടി. അൽവാരോ മൊറാട്ട (11) സ്പെയിനായി ലക്ഷ്യം കണ്ടു. തോറ്റെങ്കിലും മികച്ച ഗോൾശരാശരിയിൽ രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...