മുംബൈ: രാജ്യത്ത് 5ജി സേവനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. നിലവില്‍ 12 നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്നത്. ചില വിമാനത്താവളങ്ങളിലും 5ജി ലഭിക്കുന്നുണ്ട്.
ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, വാരണസി, മുംബൈ, ചെന്നൈ, പൂണെ, സിലിഗുരി, നാഗ്പൂര്‍, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹാത്തി എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ എയര്‍ടെല്‍ 5ജി ലഭിക്കുന്നത്. 2023 അവസാനത്തോടെ 5ജി സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍.
അതേസമയം, 5ജി സേവനങ്ങള്‍ വിപുലീകരിക്കുന്നതില്‍ ജിയോ മറ്റ് സേവനദാതാക്കളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ്. ഈയടുത്ത് ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണ ഘട്ടത്തില്‍ 5ജി സേവനം ജിയോ ലഭ്യമാക്കിയിരുന്നു. ഇതോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറിയിരുന്നു.
ഗുജറാത്തിലെ 100 സ്‌കൂളുകള്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ റിലയന്‍സ് ഫൗണ്ടേഷനും ജിയോയും ചേര്‍ന്ന് നടത്തുന്ന ‘എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍’ എന്ന സംരംഭത്തോട് കൂടിയാണ് സംസ്ഥാനത്ത് 5ജി സേവനം ആരംഭിച്ചത്.
അറിഞ്ഞോ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ..ഇത് പൊളിക്കും