ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരിം ബെന്‍സേമ ലോകകപ്പില്‍ കളിക്കില്ല

ദോഹ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിന് വൻ തിരിച്ചടി. സൂപ്പർ താരം കരിം ബെൻസേമ പരുക്കേറ്റു പുറത്തായതാണ് ടീമിനു തിരിച്ചടിയായത്. പരിശീലനത്തിനിടെ പരുക്കേറ്റ് ബെൻസേമയ്ക്ക്, ലോകകപ്പ് കളിക്കാനാകില്ല. നിലവിലെ ബലോൻ ദ് ഓർ പുരസ്കാര ജേതാവാണ് മുപ്പത്തിനാലുകാരനായ കരിം ബെൻസേമ.

ലാ ലിഗയിലും ചാംപ്യൻസ് ലീഗിലും റയൽ മഡ്രിഡിനെ ചാംപ്യന്മ‍ാരാക്കുന്നതിൽ വഹിച്ച നിർണായക പങ്കും യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനു വേണ്ടി കാഴ്ച വച്ച പ്രകടനവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് നേടിയത്.

ലോകകപ്പിൽ ഗ്രൂപ്പ് ‍ഡിയിലാണ് ഫ്രാൻസ്. ഓസ്ട്രേലിയ, ഡെൻമാർക്ക്, തുനീസിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. 22ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം.

pathram:
Leave a Comment