“അനക്ക് എന്തിന്റെ കേടാ’’ പോസ്റ്റർ

ബഹറിൻ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ (BMC) പ്രഥമ സംരഭമായ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ്ങ് ബഹറനിൽ വെച്ച് നടന്നു.

പ്രശസ്ത സിനിമാ സീരിയൽ നാടക നടനുമായ ശിവജി ഗുരുവായൂർ, ബഹറിൻ മീഡിയ സിറ്റി ചെയർമാനും, സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഫ്രാൻസിസ് കൈതാരത്ത് ,സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഷമീർ ഭരതന്നൂർ, ബിഎംസി ഫിലിം സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടറായ പ്രകാശ് വടകര,ജയമേനോൻ, ശ്രാവണ മഹോത്സവ കമ്മിറ്റി ചെയർമാൻ ഡോ. പി വി ചെറിയാൻ ,ഫിലിം സൊസൈറ്റി കോർഡിനെറ്റർ അൻവർ നിലമ്പൂർ എന്നിവർ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം ബഹറനിൽനിന്നുള്ള പുതുമുഖ താരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കിംസ് ഹോസ്പിറ്റൽ സിഇഒ താരിഖ് നജീബ് ,ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ചലച്ചിത്ര കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.പി ആർ ഒ-എ എസ് ദിനേശ്.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...