സ്‌കൂള്‍ബസില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; അഞ്ചാംക്ലാസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി

തിരുവനന്തപുരം: സ്‌കൂള്‍ബസില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബി (10)-നാണ് കാലിന് പരിക്കേറ്റത്.

പോത്തന്‍കോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാദിര്‍. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി രക്ഷകര്‍ത്താവിനെ കാത്തുനില്‍ക്കവേയാണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്.

മംഗലപുരം കാരമൂട് സിആര്‍പിഎഫ് റോഡില്‍ ടെക്നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം. കരച്ചില്‍ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കുട്ടിയെ രക്ഷിച്ചത്. തുടയില്‍ ആഴത്തില്‍ മുറിവേറ്റ നാദിറിനെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡി.കോളേജിലും പ്രവേശിപ്പിച്ചു. വീടിനു സമീപത്തിറക്കാതെ ടെക്നോ സിറ്റിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി ആരോപിച്ചു.

ജന്മദിനത്തില്‍ പോലും ഉപദ്രവം; ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.

pathram:
Related Post
Leave a Comment