ജന്മദിനത്തില്‍ പോലും ഉപദ്രവം; ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജന്മദിനത്തില്‍ പോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായി. ജീവനൊടുക്കിയ ദിവസം രാവിലെയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വീട്ടില്‍നിന്ന് കണ്ടെത്തിയ ഷഹനയുടെ ഡയറിയിലെ കുറിപ്പുകളാണ് കേസില്‍ നിര്‍ണായക തെളിവുകളായത്. മേയ് 13-ാം തീയതിയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഷഹാനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരിൽ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ , സ്വവര്‍ഗപ്രണയികളായ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

pathram:
Related Post
Leave a Comment