ഭാരത് ബന്ദ് ആഹ്വാനത്തില്‍ കനത്ത ജാഗ്രത; രാജ്യത്ത് റദ്ദാക്കിയത് 530 ട്രെയിനുകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരെയുള്ള വ്യാപകപ്രതിഷേധത്തിനും ബന്ദ് ആഹ്വാനത്തിനുമിടെ കനത്ത ജാഗ്രതാനിര്‍ദേശം. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള നോയിഡയിലേക്കും ഗുരുഗ്രാമിലേക്കും പോകുന്ന വാഹനങ്ങളില്‍, പോലീസിന്റെ സുരക്ഷാ പരിശോധനകളെ തുടര്‍ന്ന് വന്‍ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെട്ടു. ബിഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടുകയും ഒമ്പത്,11 ക്ലാസുകളുടെ പരീക്ഷ നീട്ടിവെക്കുകയും ചെയ്തു.

അഗ്നിപഥ് പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 530 ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 348 പാസഞ്ചര്‍ ട്രെയിനുകളും 181 മെയില്‍-എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നതായി റെയില്‍വേ അറിയിച്ചു. പത്തോളം ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

അഗ്നിപഥിനെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തി. ആദ്യം, ഈ പദ്ധതിയെക്കുറിച്ച് പാര്‍ലമെന്റിലും യുവാക്കളോടും ചര്‍ച്ച ചെയ്യട്ടേയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ ‘കാവി ക്യാമ്പ്’a സ്വന്തം സായുധ കേഡറിന്റെ അടിത്തറ വികസിപ്പിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.

റെയ്ഡിനിടെ വ്യഭിചാരശാലയിൽ ഉണ്ടെന്നു കരുതി കേസെടുക്കരുത്; ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും ഹൈക്കോടതി

Similar Articles

Comments

Advertismentspot_img

Most Popular