എറണാകുളത്ത് കോവിഡ് കുത്തനെ കൂടുന്നു; ഒപ്പം ഡെങ്കിപ്പനിയും എലിപ്പനിയും

കോവിഡിനൊപ്പം എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. പകർച്ച പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുകയാണ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും 6500കടന്നു.

മാസങ്ങൾക്ക് ശേഷം ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ബുധനാഴ്ച ആയിരം കടന്നു. ഇന്നലെ 949 പേരാണ് ജില്ലയിൽ കോവിഡ് പോസിറ്റീവായത്. ആകെ 6590 പേരാണ് നിലവിലെ കോവിഡ് ബാധിതർ. ഇതിൽ 41 പേർ ആശുപത്രികളിൽ കഴിയുന്നു. ജില്ലാ താലൂക്ക് ആശുപത്രികളിൽ കോവിഡ് വാർഡുകൾ തുറക്കാനുള്ള നിർദേശവും നൽകി കഴിഞ്ഞു. ഇതിനൊപ്പമാണ് ഡെങ്കിപ്പനിയും എലിപ്പനിയും പകർച്ചപ്പനിയും പിടിമുറുക്കുന്നത്.

അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചു; ക്രെെം നന്ദകുമാർ അറസ്റ്റിൽ

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു വീണു

ആ​ദ്യം ആൺകുട്ടിയെന്ന് പറഞ്ഞു, തന്നത് പെൺകുട്ടിയെ ; കുഞ്ഞിനെ കാണിക്കാതെ അമ്മയിൽനിന്ന് മാറ്റിയെന്നു പരാതി

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പറഞ്ഞത് മാറ്റി കോടിയേരി

ഈ മാസം 16 വരെ 124 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 457 പേർ ഡെങ്കിപനി ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. ഡെങ്കി പിടിപ്പെട്ട് ഒരു മരണവും സംഭവിച്ചു. കൊച്ചി കോർപ്പറേഷൻ പരിധിയിലും കളമശേരി, ആലുവ, ചൂർണിക്കര, എടവനക്കാട്, ആലങ്ങാട്, കടുങ്ങല്ലൂർ, മഴുവന്നൂർ, കീഴ്മാട്, ചെങ്ങമനാട്, തിരുമാറാടി, വടക്കൻ പറവൂർ എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കിപനി ബാധിതർ. ഈ മാസം 17 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ 41 പേർ ചികിത്സയിലുമുണ്ട്. 3 എലിപ്പനി മരണങ്ങളും ജില്ലയിൽ ഈ മാസം റിപ്പോർട്ട് ചെയ്തു.

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടി രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ചില്ലെങ്കിൽ ഒന്നും കേൾക്കേണ്ടി വരുമായിരുന്നില്ല: മധു

ചിത്രങ്ങള്‍ ലീക്ക് ചെയ്തു; ‘ദളപതി 66’ ലൊക്കേഷന്‍ മാറ്റാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

pathram:
Related Post
Leave a Comment