എട്ടുപേർ പങ്കെടുത്ത പരിപാടിയിൽ ആറും സ്ത്രീകൾ; ഓഫിസ് പാർട്ടിക്കിടെ മദ്യം നൽകി 30 കാരിയായ സഹപ്രവർത്തകയെ സീനിയർ ഉദ്യോ​ഗസ്ഥർ നിരവധി തവണ മാറി മാറി പീഡിപ്പിച്ചു

ഓഫിസ് പാർട്ടിക്കിടെ മദ്യം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുപ്പതുകാരിയായ ബിപിഒ എക്സിക്യൂട്ടിവാണ് നിശാ പാർട്ടി സംഘടിപ്പിച്ച ഗസ്റ്റ് ഹൗസിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. രണ്ടു സീനിയർ ഉദ്യോഗസ്ഥർ നിരവധി തവണ മാറി മാറി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. കൂടെയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥയാണ് ഇവരുടെ അടുത്തേക്ക് തന്നെ എത്തിച്ചതെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അതിജീവത വീട്ടിലെത്തി നാലു ദിവസത്തിനു ശേഷമാണ് പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് മൂന്നു പേരുടെയും അറസ്റ്റു രേഖപ്പെടുത്തി. ഭാസ്കർ ബാനർജി, ചിരൻജിബ് സുത്രാധർ, ഇന്ദ്രാണി ദാസ് എന്നിവരെയാണ് അറസ്റ്റിലായത്. എന്തു തരം ജോലിയാണ് പ്രസ്തുത ബിപിഒ ചെയ്തിരുന്നതെന്നും നിയമപരമായാണോ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച നടന്ന പാർട്ടിക്കായി ഗസ്റ്റ് ഹൗസിന്റെ ആറാം നില പൂർണമായും ബിപിഒ ബുക്ക് ചെയ്തിരുന്നു. ആകെ എട്ടു പേരാണ് പാർട്ടിയിൽ പങ്കെടുത്തതെന്നും അതിൽ ആറു പേരും സ്ത്രീകളായിരുന്നെന്നും പരാതിയിൽ പറയുന്നു. എല്ലാവരും ടെലി–കോളേഴ്സ് ടീമിലെ അംഗങ്ങളായിരുന്നു. ഇന്ദ്രാണി ദാസ് ആയിരുന്നു ടീമിനെ നയിച്ചിരുന്നുത്. ഭാസ്കർ ബാനർജിയും ചിരൻജിബ് സുത്രാധറും സീനിയർ മാനേജർമാരാണ്.

പാർട്ടി തുടങ്ങിയതിനു പിന്നാലെ ഇന്ദ്രാണി തന്നെ ഒരു മുറിയിലേക്കു കൂട്ടികൊണ്ടുപോയി. അവിടെ സുത്രാധറും ബാനർജിയുമുണ്ടായിരുന്നു. എല്ലാവരും മദ്യപിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പതിയെ ക്ഷീണം തോന്നി മയക്കത്തിലേക്കു വീണു. പിന്നീട് ഉണർന്നപ്പോൾ നഗ്നയായി ഒറ്റയ്ക്ക് കട്ടിലിൽ കിടക്കുകയായിരുന്നു. സഹപ്രവർത്തകരെ വിളിച്ചപ്പോൾ താൻ ഉറങ്ങുകയായിരുന്നതുകൊണ്ട് വിളിക്കാതെ എല്ലാവരും പോയെന്നാണ് പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. ‍

താൻ പീഡനത്തിനിരയായെന്നു മനസ്സിലാക്കിയതിനെ തുടർന്ന് പിന്നീട് പരാതി നൽകുകയായിരുന്നെന്നും യുവതി പറഞ്ഞു. വൈദ്യ പരിശോധനയിലൂടെ പീഡനം നടന്നത് സ്ഥിരീകരിച്ചതോടെ ഓഫിസിലെത്തി മൂന്നു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചു; ക്രെെം നന്ദകുമാർ അറസ്റ്റിൽ

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു വീണു

ആ​ദ്യം ആൺകുട്ടിയെന്ന് പറഞ്ഞു, തന്നത് പെൺകുട്ടിയെ ; കുഞ്ഞിനെ കാണിക്കാതെ അമ്മയിൽനിന്ന് മാറ്റിയെന്നു പരാതി

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പറഞ്ഞത് മാറ്റി കോടിയേരി

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടി രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ചില്ലെങ്കിൽ ഒന്നും കേൾക്കേണ്ടി വരുമായിരുന്നില്ല: മധു

ചിത്രങ്ങള്‍ ലീക്ക് ചെയ്തു; ‘ദളപതി 66’ ലൊക്കേഷന്‍ മാറ്റാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

pathram:
Related Post
Leave a Comment