മുഖ്യമന്ത്രി വൈകീട്ട് എത്തും; തലസ്ഥാനത്ത് വൻ സുരക്ഷാ ക്രമീകരണങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്ത് വന്‍ സുരക്ഷ. എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ച് എത്തുന്നത്.വൈകീട്ടോടെയാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുക. നാല് ഡിവൈഎപ്‌സിമാരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

അതേസമയം, കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്കിനും പൊതുപരിപാടികളിൽ വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. കേരളം ഇന്നു കാണുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ മുന്നിൽനിന്ന എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ, പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല എന്ന നിലപാട് സർക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല.

എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ‘കോളടിച്ചു’

വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു

പ്രധാനമന്ത്രി യുഎഇയിലേക്ക്…

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തിൽ ഇതും കൂടി ചേർത്ത് പ്രചരിപ്പിക്കുയാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കറുപ്പു നിറത്തിനു വിലക്കുണ്ടെന്ന വാർത്തകളെ സംബന്ധിച്ച് ആദ്യമായാണു മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വ്യക്തമാക്കി. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തേ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment