പ്രധാനമന്ത്രി യുഎഇയിലേക്ക്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ യു.എ.ഇ.സന്ദര്‍ശിച്ചേക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയിലേക്കുള്ള യാത്രക്കിടെയാകും മോദി യു.എ.ഇയില്‍ എത്തുക. ജൂണ്‍ 26 മുതല്‍ 28 വരെ ബവേറിയന്‍ ആല്‍പ്സിലെ ഷലോസ് എല്‍മാവുവിലാണ് ജി7 ഉച്ചകോടി നടക്കുക.

ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ മേഖലയില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രത്യേകിച്ച് യു.എ.ഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ.

എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ‘കോളടിച്ചു’

വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു

pathram:
Related Post
Leave a Comment