താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മേല്‍ കല്ല് പതിച്ച് ദുരന്തം

വയനാട്: താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രയ്ക്കിടെ കല്ല് വീണ് യുവാവ് മരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം വണ്ടൂര്‍ സ്വദേശി ബാബുവിന്റെ മകന്‍ അഭിനവ് (20) ആണ് അപകടത്തില്‍ മരിച്ചത്. അഭിനവും സുഹൃത്ത് അനീഷും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് മുകളിലേക്ക് കല്ല് വീഴുകയായിരുന്നു. താമരശ്ശേരി ചുരം ആറാം വളവിലായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് മരം കടപുഴകുകയും കൂറ്റന്‍ കല്ല് ഉരുണ്ടിറങ്ങി ബൈക്ക് യാത്രികരുടെ മേല്‍ വീണ് താഴേക്ക് തെറിക്കുകയായിരുന്നു.

വയനാട്ടില്‍ ക്വാറി നിരോധിച്ച ശേഷം ഓവര്‍ ലോഡ് ആയി എത്തുന്ന വാഹനങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് താമരശ്ശേരി ചുരം സംരക്ഷണ സമിതി ആരോപിക്കുന്നത്. 2016മുതല്‍ വയനാട്ടില്‍ ക്വാറി നിരോധിച്ചതിന് ശേഷം ചുരം കയറിയാണ് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായുള്ള കല്ലുകളും എം സാന്‍ഡ് അടക്കമുള്ള വസ്തുക്കളും എത്തിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ വാഹനങ്ങളില്‍ ഓവര്‍ ലോഡ് അടക്കം പരമാവധി 25 ടണ്‍ ഭാരമുള്ള ടിപ്പറുകള്‍ ആയിരുന്നു വയനാട്ടിലേക്ക് ലോഡ് എത്തിച്ചിരുന്നത്.

എന്നാല്‍ പിന്നീട് മള്‍ട്ടി ആക്സില്‍ ടിപ്പറുകള്‍ കടന്ന് വന്നതോട് കൂടി ഓവര്‍ ലോഡ് അടക്കം 50 ടണ്ണിന് മേലെ ലോഡുമായി നൂറു കണക്കിന് വാഹനങ്ങളാണ് ദിവസേന വയനാട് ചുരം കയറുന്നത്. മഴയെ വെയിലോ എന്നില്ലാതെ ടിപ്പറുകള്‍ ഓവര്‍ ലോഡുമായി ചുരം കയറുമ്പോള്‍ പരിസ്ഥിതി ലോല പ്രദേശമായ ചുരത്തിന്റെ നില നില്‍പ്പിനെ ബാധിക്കുന്നു. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ചുരം പല ഭാഗങ്ങളിലും ഇടിഞ്ഞതും ഇതോടൊപ്പം കൂട്ടി വായിക്കണമെന്നും ചുരം സംരക്ഷ സമിതി ആവശ്യപ്പെടുന്നു.
എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചെന്നും പൊലീസ്

കല്ലുരുണ്ട് ഉണ്ടായ അപകടത്തെ കുറിച്ചു വനം വകുപ്പിനെ കൊണ്ട് വിശദമായ അന്വേഷണത്തിന് ശ്രമിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കാന്‍ സംവിധാനം ഒരുക്കണം. ആവശ്യമെങ്കില്‍ വനത്തില്‍ വീഴാന്‍ സാധ്യതയുള്ള പാറക്കഷ്ണങ്ങള്‍ കണ്ടെത്താനും ഭാവിയില്‍ ഇത്തരം അപകടം ആവര്‍ത്തിക്കാതിരിക്കാനും വനം വകുപ്പിനെ കൊണ്ട് നടപടി എടുപ്പിക്കണം. പരമാവധി 30 ടണ്ണിന് മേലെയുള്ള ടിപ്പറുകള്‍ ചുരത്തിലൂടെ കടത്തിവിടുന്നത് ദീര്‍ഘ കാലത്തില്‍ വന്‍ ദുരന്തത്തിലേക്ക് നയിക്കുമെന്നും ചുരം സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7