നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകൾ; ഭാഗ്യക്ഷ്മിയുടെ മൊഴി എടുക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയുടെ മാെഴിയെടുക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോ​ഗസ്ഥൻ ബൈജു പൗലോസും വധ​ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രനും ചേർന്നാണ് മൊഴിയെടുക്കുന്നത്. തിരുവനന്തപുരത്തെ ഭാ​ഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് മാെഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി ചർച്ചയിൽ ഭാ​ഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് മൂലകാരണമായി കരുതപ്പെടുന്ന മഞ്ജു വാര്യർ-ദിലീപ് പ്രശ്നത്തെക്കുറിച്ചായിരുന്നു ഭാ​ഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.

ദിലീപ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തെന്ന ആരോപണം സാധൂകരിക്കുന്ന പശ്ചാത്തലമായിരുന്നു ഭാ​ഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയിലൂടെ സംസാരിച്ചത്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാൻ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ചത് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാ​ഗ്യത്തിന് കാരണമെന്നും ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തി. അതേസമയം ആദ്യം ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ലെന്നും കാവ്യ മാധവന്റെ അമ്മയാണെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ ദിലീപ്, മഞ്ജു വാര്യർ, കാവ്യാ മാധവൻ എന്നിവരുടെ സ്വകാര്യ കുടുംബ ജീവിതം അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന വാദങ്ങളോടും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ദിലീപ്-മഞ്ജു പ്രശ്നത്തെ പറ്റി സംസാരിച്ചത് അതാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ മൂലകാരണമെന്നതിനാലെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു.’ചാനലിൽ കുടുംബ പ്രശ്നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലർ പറയുന്നത് കേട്ടു. കുടുംബ പ്രശ്നത്തിൽ നിന്നാണ് ഒരു പെൺകുട്ടി തെരുവിൽ അപമാനിക്കപ്പെട്ടത്. അതാണ് നമ്മൾ സംസാരിച്ചത്. ഒരു കുടുംബത്തിലുണ്ടായ പ്രശ്നം കാരണം അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസ്സമാധാനം, എല്ലാം നഷ്ടപ്പെടുമ്പോൾ ആ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്,’ ഭാ​ഗ്യലക്ഷ്മി പറഞ്ഞു .

pathram desk 1:
Related Post
Leave a Comment