ആലാപനം, ഗാനരചന, സം​ഗീതം, ഷെയ്ൻ നി​ഗം; ‘ഭൂതകാല’ത്തിലെ പാട്ടെത്തി

ഷെയ്ൻ നി​ഗം ആദ്യമായി സം​ഗീത സംവിധായകനാവുന്ന ഭൂതകാലം എന്ന ചിത്രത്തിലെ ആദ്യ​ഗാനമെത്തി. ലിറിക്കൽ വീഡിയോ ആയാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഷെയ്ൻ തന്നെയാണ് ​ഗാനം എഴുതിയതും പാടിയതും. സംവിധായകൻ അൻവർ റഷീദാണ് ചിത്രം അവതരിപ്പിക്കുന്നത്.

രാഹുൽ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി, ഷെയ്ൻ നി​ഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ. ഷെഹ്നാദ് ജലാൽ ഛായാ​ഗ്രഹണവും ​ഗോപി സുന്ദർ പശ്ചാത്തലസം​ഗീതവും നിർവഹിക്കുന്നു.

ഷെയ്ൻ നി​ഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ലാൻ ടി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.

pathram:
Related Post
Leave a Comment