മരക്കാര്‍ റിലീസിന് പിന്നാലെ പ്രിയദര്‍ശന് എതിരെ വിമര്‍ശനവും തെറിപ്പൂരവും

മരക്കാര്‍ തിയേറ്ററുകളിലെത്തിയതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സൈബറാക്രമണം. സംവിധായകന്റെ സോഷ്യല്‍ മീഡിയ പേജിലാണ് വിമര്‍ശന കമന്റുകളും തെറിപ്പൂരവുമായി ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ എത്തിയിരിക്കുന്നത്.
എന്റെ പൊന്നു ചേട്ടാ ഇതു പോലുള്ള ഊളത്തരം ആയി സിനിമയില്‍ വരല്ലേ.. പടം കാണാന്‍ ടോര്‍ച് വേണം, തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാന്‍, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..എന്നിങ്ങനെ പോകുന്നു വിമര്‍ശനകമന്റുകള്‍.

ചിത്രം അഞ്ചു ഭാഷകളില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയ ഈ ചിത്രത്തിന് ഓവര്‍സീസ് പ്രീമിയര്‍ ഷോകളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. . അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ റിലീസിനാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.

850ലധികം ഫാന്‍സ് ഷോയാണ് കേരളത്തില്‍ മാത്രം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി തിയേറ്ററുകളിലെ ഫസ്റ്റ് ഡേ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുന്‍പേ വിറ്റുതീര്‍ന്നിരുന്നു.
കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7