ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന് വിശ്വാസം; പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തില്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ അവര്‍ പശുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്

വിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു.

കംബോഡിയയിലെ വടക്കുകിഴക്കന്‍ ക്രാറ്റി പ്രവിശ്യയില്‍ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത് . പിന്നീട് അവര്‍ അതിനെ ശരിയായ രീതിയില്‍ കുളിപ്പിക്കുകയും തലയിണകള്‍ കൊണ്ട് സുഖപ്രദമായ ഒരു കിടക്ക ഉണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മരിച്ച പരേതനായ ഭര്‍ത്താവ് ടോള്‍ ഖുത് ഉപയോഗിച്ചിരുന്ന തലയണയാണ് പശുവിന് നല്‍കിയത്

തന്റെ അമ്മയുടെ അവകാശവാദം താന്‍ വിശ്വസിക്കുന്നതായും പശു അവരുടെ വീട്ടില്‍ നിന്ന് അലഞ്ഞുതിരിയുന്നില്ലെന്ന് ജാഗ്രതയോടെ ഉറപ്പുവരുത്തിയതായും ഹാങ്ങിന്റെ മകന്‍ പറഞ്ഞു. പശുവിനെ വില്‍ക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീ തന്റെ മക്കളെ വിലക്കുകയും പകരം അവരുടെ ‘പിതാവിനെ പരിപാലിക്കുകയും’ വേണം എന്ന് ചട്ടം കെട്ടിയിട്ടുമുണ്ട്

Similar Articles

Comments

Advertisment

Most Popular

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒരു പ്രശ്‌നമല്ല: മഞ്ജു വാര്യര്‍

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്ന് നടി മഞ്ജുവാര്യര്‍. തന്റെ പുതിയ ചിത്രമായ മേരി ആവാസ് സുനോയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകനൊപ്പം മഞ്ജു പങ്കെടുത്ത ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി...

കിടപ്പറരംഗം എത്ര തവണ ഷൂട്ട് ചെയ്‌തെന്ന് ചോദ്യം; മറുപടി നല്‍കി മാളവിക

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടി നല്‍കി നടി മാളവിക മോഹനന്‍. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയില്‍ നിന്ന് ഒരാള്‍ അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ചത്. 'മാരന്‍' എന്ന...

ഉച്ച ഭക്ഷണത്തിന് ബീഫ് പാചകം ചെയ്ത് കൊണ്ടുവന്ന പ്രധാനധ്യാപിക അറസ്റ്റിൽ

ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൽപാര ജില്ലയിലെ സ്കൂളിലാണ് സംഭവം. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ...