നടി ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. ജിക്സൺ ഫ്രാൻസിസ് പകർത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്.
ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി. പിന്നീട് കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.
https://www.instagram.com/p/CWxFv2YvMSb/?utm_medium=copy_link
മഞ്ജു വാരിയർ–ബിജു മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു വാരിയർ ഒരുക്കുന്ന ‘ലളിതം സുന്ദരം’, വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.