ഇഷാന്റെ ഡയറക്ട് ത്രോയില്‍ സാന്റ്‌നര്‍ പുറത്ത്; ദിലീപിനെ തോളില്‍ തട്ടി അഭിനന്ദിച്ച് ദ്രാവിഡ്

കൊല്‍ക്കത്ത: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മൂന്നാം ട്വന്റി-20യ്ക്കിടെ കോച്ച് രാഹുല്‍ ദ്രാവിഡും ഫീല്‍ഡിങ് കോച്ച് ടി ദിലീപും തമ്മിലുള്ള മനോഹര നിമിഷം ഏറ്റെടുത്ത് ആരാധകര്‍. കിവീസ് താരം മിച്ചല്‍ സാന്റ്‌നറെ ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ പുറത്താക്കിയപ്പോള്‍ ദിലീപിന്റെ തോളില്‍ തട്ടി അഭിനന്ദിക്കുകയായിരുന്നു ദ്രാവിഡ്.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ 14-ാം ഓവറിലാണ് സംഭവം. ഡബിളെടുക്കാനുള്ള ശ്രമത്തില്‍ സാന്റ്‌നര്‍ ഇഷാന്റെ ഡയറക്ട് ത്രോയില്‍ ഔട്ടായി. ദീപക് ചാഹര്‍ എറിഞ്ഞ 14-ാം ഓവറിലെ ആദ്യ പന്തില്‍ സാന്റ്‌നര്‍ ഡബിളുടെക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇഷാന്റെ ഡയറക്ട് ത്രോയില്‍ സ്റ്റമ്പ് ഇളകി. നാല് പന്തില്‍ രണ്ട് റണ്‍സുമായി സാന്റ്‌നര്‍ പുറത്ത്.

ഈ രംഗം ഡഗ്ഔട്ടില്‍ ഇരുന്ന് കാണുകയായിരുന്ന ദ്രാവിഡ് ഉടനെ അടുത്തിരുന്ന ഫീല്‍ഡിങ് കോച്ച് ദിലീപിനെ തോളില്‍ തട്ടി അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

pathram:
Related Post
Leave a Comment