സിനിമാ പ്രേമികള്‍ കാത്തിരുന്ന താര ജോഡികള്‍ വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും മുഖ്യ വേഷത്തിലെത്തുന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനിവാസന്റെ മകനും ഹിറ്റ് മേക്കറുമായ വിനീത് ശ്രീനിവാസന്! ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസ് ആണ് നിര്‍മാണം.
മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൂന്ന് താര പുത്രന്മാരുടെ ഒന്നിക്കലിനായിരിക്കും ഇതോടെ സിനിമാ ലോകം സാക്ഷിയാകുക.
തിരക്കഥ, സംവിധാനം, അഭിനയം, മ്യൂസിക്, പ്രൊഡക്ഷന്‍ അങ്ങനെ ഓള്‍റൗണ്ടറായി തകര്‍ത്താടുന്ന വിനീതിന്റെ കൈകളില്‍ സിനിമ ഭദ്രമായിരിക്കുമെന്ന് എല്ലാവര്ക്കും അറിയാം.
ആ വിശ്വാസമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ഫ്ളോപ്പിനു ശേഷം പ്രണവിനെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യത്തിലേക്ക് വിനീതിനെ എത്തിച്ചത്. പ്രണവിന്റെ ഉടന്‍ റിലീസാകാന്‍ പോകുന്ന ഹൃദയം എന്ന സിനിമയുടെ സംവിധാനവും വിനീത് ശ്രീനിവാസനാണ്. ഹൃദയത്തിലെ പാട്ടുകള്‍ ഇതിനകം വന്‍ ഹിറ്റായിക്കഴിഞ്ഞു.
ദുര്‍ഖര്‍ സല്‍മാനാകട്ടെ മലയാളവും തമിഴും തെലുങ്കും എല്ലാ കടന്ന് ഹിന്ദിയിലും അറിയപ്പെടുന്ന താരമായി വളര്‍ന്നുകഴിഞ്ഞു.
മമ്മൂട്ടി-മോഹന്‍ലാല്‍-ശ്രീനിവാസന് കോമ്പിനേഷനില്‍ ഒരു സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പക്ഷേ, മക്കള്‍ അതിനൊരുമ്പെടുമ്പോള് അച്ഛന്മാരെ കടത്തിവെട്ടുമോ എന്നേ അറിയേണ്ടതുള്ളു.