ശ്രീജേഷിന് ഖേൽരത്ന

മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം.

നീരജ് ചോപ്ര, ലവ്ലിന ബോൾഗോ ഹെയർ, രവി കുമാർ എന്നിവർക്കും പുരസ്കാരം.

ഫുട്ബോൾ താരം സുനിൽ ഛേത്രി, വനിതാ ക്രിക്കറ്റർ മിതാലി രാജ് എന്നിവർക്കും അംഗീകാരം.

മലയാളി കായിക പരിശീലകരായ ടി പി ഔസേപ്പ്, പി രാധാകൃഷ്ണൻ നായർ എന്നിവർക്ക് ദ്രോണാചാര്യ.

പുരസ്കാരങ്ങൾ ഈ മാസം 13 ന് സമ്മാനിക്കും.

പി. ആർ ശ്രീജേഷിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് അഭിനന്ദനങ്ങൾ. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

pathram desk 2:
Related Post
Leave a Comment