മലബാർ എക്സ്പ്രസിൽ ദമ്പതികൾക്കു നേരെ യുവാക്കളുടെ ആക്രമണം. ദമ്പതികളെ രക്ഷിക്കുന്നതിനിടെ പൊലീസിനെയും അക്രമിച്ച രണ്ട് യുവാക്കളെ ആർ പി എഫ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പുതിയറ സ്വദേശി അജൽ ,ചേവയൂർ സ്വദേശി അതുൽ എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കു നേരെയാണ് യുവാക്കൾ അപമര്യാദയായി പെരുമാറിയത്. ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. യുവതിയുടെ ഭർത്താവ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു യുവാക്കൾ യുവതിയോട് മോശമായി പെരുമാറിയത്. യുവതി ഭർത്താവിനെ വിവരമറിയിച്ചതിനെ തുടർന്ന് അപമര്യാദയായി പെരുമാറിയ യുവാക്കളെ ഭർത്താവ് ചോദ്യം ചെയ്തു. ഇതോടെ യുവാക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
സംഭവമറിഞ്ഞെത്തി യുവാക്കളെ പിടികൂടുന്നതിനിടെ പോലീസ് കാരെയും യുവാക്കൾ ആക്രമിച്ചു.ബലം പ്രയോഗിച്ചാണ് അക്രമികളെ കീഴ്പ്പെടുത്തിയത്. തുടർന്ന് കൊല്ലം റെയിൽവെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം യുവാക്കൾക്കെതിരെ കേസ് എടുക്കുകയായിരുന്നു.
Leave a Comment