കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനില്‍ കടത്തിയ 10.4 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 10.4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാരനായ യുവാവ് പിടിയിൽ. ഒഡീഷ നെഡി ഗുഡ സ്വദേശി ബബുൾ ബിഷി മാഗ്‌ജി (23) ആണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്നും തൃശൂരിലേക്കും അവിടെ നിന്ന് ജാം നഗർ എക്സ്പ്രസിൽ കണ്ണൂരിലേക്കും കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്ക്വാഡ്, കണ്ണൂർ ആർപിഎഫ്, എക്സെസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എന്നിവര്‍ ചേർന്ന് റെയില്‍വെ സ്റ്റേഷന്‍ ഫ്ളാറ്റ്ഫോമില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വിൽപനക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് ആർപിഎഫ് പറഞ്ഞു. ആർപിഎഫ് ക്രൈം ബ്രാഞ്ച് സി ഐ കേശവദാസ്, കണ്ണൂർ സി ഐ ബിനോയ് ആന്റണി, എക്സൈസ് സി ഐ ജനാർദനൻ, എസ്ഐ ധന്യ, എ എസ്ഐ മാരായ കെ സജു, ബിജു നേരിച്ചൻ, ശ്രീലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7