മയക്കുമരുന്ന് കേസ്‌; ആള് മാറി പേരും ചിത്രങ്ങളും പ്രചരിപ്പിച്ചതിനെതിരേ സോണിയ അഗര്‍വാള്‍

മയക്കുമരുന്ന് കേസിൽ നടിയും മോഡലുമായ സോണിയ അഗർവാൾ അറസ്റ്റിലായ കേസിൽ തന്റെ പേരും ചിത്രങ്ങളും വലിച്ചിഴച്ചതിനെതിരേ പ്രതിഷേധവുമായി തെന്നിന്ത്യൻ താരം സോണിയ അഗർവാൾ രംഗത്ത്. മോഡലിന്റെ ചിത്രങ്ങൾക്ക് പകരം നടി സോണിയ അഗർവാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും വാർത്തകളിൽ ഉപയോഗിച്ചത്. ഇതിനെതിരേയാണ് താരം രംഗത്ത് വന്നിരിക്കുന്നത്.

വാർത്ത പ്രചരിച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന മാനനഷ്ടത്തിനും നിരന്തരമുള്ള കോളുകളോട് പ്രതികരിക്കുകയും ചോദ്യങ്ങൾ നേരിടേണ്ടി വരികയും ചെയ്തതിനും താനും തന്റെ കുടുംബവും നേരിട്ട മാനസിക സംഘർഷത്തിനും തന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു. നിലവിൽ കേരളത്തിൽ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താനെന്നും യാതരു വിധ അന്വേഷണങ്ങളും കൂടാതെ തന്റെ പേരിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരെ നിയമപരമായി തന്നെ നേരിടുമെന്നും സോണിയ വ്യക്തമാക്കി.
ഷിജിൻ ലാൽ സംവിധാനം ചെയ്യുന്ന തമിഴ് മലയാളം ദ്വിഭാഷാ ഹൊറർ ചിത്രം ഗ്രാൻഡ്മായുടെ ചിത്രീകരണത്തിരക്കുകളുമായി തിരുവനന്തപുരത്താണ് താരം ഇപ്പോൾ ഉള്ളത്.

Similar Articles

Comments

Advertisment

Most Popular

19,675 പേർക്കുകൂടി കോവിഡ‍്, ചികിത്സയിൽ 1.61 ലക്ഷം പേർ; ആകെ മരണം 24,000 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...

കോവിഡ് മരണത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും...

കൊറോണ വൈറസിനെ ചെറുക്കാൻ സിഗരറ്റ് പുകയെ അനുകരിക്കുന്ന മരുന്നുകള്‍; പരീക്ഷണവുമായി ഗവേഷക സംഘം

പുകവലി കോവിഡ്ബാധ തീവ്രമാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുകവലിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ സിഗരറ്റ് പുകയിലെ രാസവസ്തുക്കളുടെ പ്രഭാവത്തെ അനുകരിക്കുന്ന രണ്ട് മരുന്നുകള്‍ കോവിഡ് ചികിത്സയില്‍ നിര്‍ണ്ണായകമാകാമെന്ന് പുതിയ പഠനം. മനുഷ്യ...