ദിലീപേട്ടൻ ദൈവമാണ്…!! ജനപ്രിയ നായകന്റെ ആരുമറിയാത്ത ​കഥകൾ വെളിപ്പെടുത്തി സൂര്യ ടിവിയിൽ അരം+ അരം= കിന്നരം

ദിലീപിന്റെ ആരുമറിയാത്ത ​കഥകൾ വെളിപ്പെടുത്തി സൂര്യ ടിവിയിൽ അരം+ അരം= കിന്നരം .

പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് സൂര്യ ടിവിയില്‍ പുതിയതായി ആരംഭിച്ച സെലിബ്രറ്റി റിയാലിറ്റി ഷോ അരം+ അരം= കിന്നരം. ആദ്യ എപ്പിസോഡുകളില്‍ ഗസ്റ്റ് ആയി എത്തിയത് നടൻ ദിലീപ് ആയിരുന്നു. ഷോയ്ക്കിടെ ജനപ്രിയ നായകന്റെ മറ്റൊരു മുഖം കൂടി പ്രേക്ഷകര്‍ക്ക് കാണാനായി. ദിലീപിനെ ഞെട്ടിച്ചുകൊണ്ട് ഒരു അമ്മയും മകളും കടന്നുവന്നു. I am strong എന്ന റൗണ്ടില്‍ എത്തിയ ഇന്ദിരയുടെയും 200 രൂപ കൊടുത്ത് അവര്‍ വാങ്ങിയ കുഞ്ഞിന്റെയും കഥ കേട്ടപ്പോൾ പ്രേക്ഷകരുടെയും കണ്ണുനിറഞ്ഞു. വർഷങ്ങൾക്ക് മുൻപ് 200 രൂപ കൊടുത്ത് ആ അമ്മ വാങ്ങിയ കുഞ്ഞാണ് ഇന്ന് വലിയ കുട്ടിയായി ദിലീപിന്റെ മുന്നിൽ വന്നുനിന്നത്. ദിലീപ് എന്ന ജനപ്രിയ നായകന്റെ മലയാളികള്‍ അറിയാത്ത നന്മയുടെ മുഖവും ഷോയിലൂടെ പ്രേക്ഷകര്‍ അറിഞ്ഞു. ആദ്യ എപ്പിസോഡ് കഴിയുമ്പോഴേക്കും ഷോയ്ക്ക് വൻജനപ്രീതി ലഭിച്ചു.
ദിലീപിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുറച്ചുകാലം കേസുകൾക്ക് പിന്നാലെ ആയിരുന്നെങ്കിലും ദിലീപിന്റെ നല്ല മനസ്സിന്റെ പ്രവൃത്തികൾ അറിഞ്ഞതോടെ ഒരുകാലത്ത് കുറ്റപ്പെടുത്തിയവർ പോലും അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലൂടെ കയ്യടിക്കുന്നതാണ് കാണാൻ കഴിയുന്നത്.

ടെലിവിഷൻ താരങ്ങളുടെ സം​ഘടനയായ ആത്മയും സൂര്യ ടിവിയും ചേര്‍ന്നാണ് അരം+ അരം= കിന്നരം റിയാലിറ്റി ഷോ നിര്‍മ്മിക്കുന്നത്. മുപ്പതോളം ടെലിവിഷന്‍ താരങ്ങൾ പങ്കെടുക്കുന്ന പരിപാടിയുടെ അവതാരകയായി എത്തുന്നത് ശ്വേതാമേനോനാണ്. ടെലിവിഷന്‍ മേഖലയില്‍ നിരവധി റിയാലിറ്റി ഷോ ഒരുക്കിയ സെന്തില്‍ വടക്കഞ്ചേരിയാണ് ഷോ ഡയറക്ടര്‍. സൂര്യ ടിവിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30നാണ് ഷോ. അടുത്തയാഴ്ച രമേഷ് പിഷാരടിയാണ് അതിഥിയായി എത്തുന്നത്.

Similar Articles

Comments

Advertisment

Most Popular

19,675 പേർക്കുകൂടി കോവിഡ‍്, ചികിത്സയിൽ 1.61 ലക്ഷം പേർ; ആകെ മരണം 24,000 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...

കോവിഡ് മരണത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും...

കൊറോണ വൈറസിനെ ചെറുക്കാൻ സിഗരറ്റ് പുകയെ അനുകരിക്കുന്ന മരുന്നുകള്‍; പരീക്ഷണവുമായി ഗവേഷക സംഘം

പുകവലി കോവിഡ്ബാധ തീവ്രമാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുകവലിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ സിഗരറ്റ് പുകയിലെ രാസവസ്തുക്കളുടെ പ്രഭാവത്തെ അനുകരിക്കുന്ന രണ്ട് മരുന്നുകള്‍ കോവിഡ് ചികിത്സയില്‍ നിര്‍ണ്ണായകമാകാമെന്ന് പുതിയ പഠനം. മനുഷ്യ...