മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് 10 വര്‍ഷത്തെ കാലാവധിയുള്ള വിസ ഇരു താരങ്ങള്‍ക്കും കൈമാറിയത്. ഗോള്‍ഡന്‍ വിസ സമ്മാനിച്ച യുഎഇയ്ക്ക് ഇരുവരും നന്ദി അറിയിച്ചു. ഗോള്‍ഡന്‍ വിസ ലഭ്യമാക്കുന്നതിന് മുന്‍കൈ എടുത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലിക്കും മമ്മൂട്ടിയും മോഹന്‍ലാലും നന്ദി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular