കോവിഡ് വാക്സീനുകൾ മിക്സ് ചെയ്താൽ കൂടുതൽ പ്രതിരോധശേഷിയെന്നു പഠനം

കോവിഡ്- 19 ന്റെ വാക്സീനുകൾ മിക്സ് ചെയ്താൽ കൂടുതൽ നല്ലതെന്ന് പുതിയ പഠനങ്ങൾ. അതായത് ആദ്യ ഡോസ് ഒരു വാക്സീനും രണ്ടാമത്തേത് മറ്റൊരു വാക്സീനുമെടുത്താൽ കുഴപ്പമില്ലെന്നു മാത്രമല്ല കൂടുതൽ പ്രതിരോധശേഷിയും ഉണ്ടാകും.

അടുത്തിടെ നടന്ന മൂന്ന് പഠനങ്ങൾ കൃത്യമായി ഇതിലേക്ക് തന്നെ വിരൽചൂണ്ടുന്നു. മൂന്നു പഠനങ്ങളും ദൂഷ്യവശങ്ങൾ കുറവെന്നു കാണിക്കുന്നുവെന്ന് മാത്രമല്ല അതിലെ രണ്ട് പഠനങ്ങളും കൂടുതൽ മികച്ച പ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്നുള്ളത് വളരെ ആശാവഹമാണ്.

ദശലക്ഷക്കണക്കിന് ആൾക്കാരിലേക്ക് വളരെ പെട്ടെന്ന് വാക്സീനെത്തിക്കുവാൻ ഈ പഠനങ്ങൾ സഹായിക്കുമെന്ന് കരുതണം. സ്പാനിഷ് പഠനത്തിൽ 448 പേരിൽ ആദ്യം ആസ്ട്രാ സെനക്ക വാക്‌സീനും രണ്ടാമത് ഫൈസറും നൽകിയ പഠനം മികച്ച പ്രതിരോധ ശേഷി കാണിച്ചു. ബെർലിൻ പഠനത്തിൽ ഏതാണ്ട് എഴുപതോളം ആരോഗ്യപ്രവർത്തകരെ സമാന പഠനത്തിനു വിധേയമാക്കി. മറ്റൊരു ജർമൻ പഠനവും വളരെ ആശാവഹമായ പ്രതിരോധശേഷിയാണ്‌ കണ്ടെത്തിയത്.

‌ആന്റിബോഡി പ്രവർത്തനത്തോടൊപ്പം ടി-സെൽ പ്രവർത്തനവും രോഗപ്രതിരോധ ശേഷി കൂട്ടുവാൻ ഉപകരിച്ചു. സ്പെയിൻ, ജർമനി, കാനഡ, ഫ്രാൻസ്, നോർവേ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ രണ്ടാം ഡോസ് മറ്റു വാക്സീൻ നൽകാൻ തീരുമാനമെടുത്തു കഴിഞ്ഞു. വാക്സിനേഷൻ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ ഈ തീരുമാനം സഹായിക്കുകതന്നെ ചെയ്യും. കൂടുതൽ പഠനങ്ങൾ ഈ കാര്യത്തിൽ ആവശ്യമാണെന്നുള്ളതിനു സംശയമില്ല .

‌ജനസംഖ്യയുടെ 50 ശതമാനത്തിനെങ്കിലും വാക്സീനെത്തിയാൽ മാത്രമേ പാൻഡമിക്കിന്റെ അവസാനത്തിലേക്ക് എത്തുവാൻ കഴിയുകയുള്ളൂവെന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു കാര്യം വളരെ വളരെ ഉറപ്പ്. വാക്സീൻ മിക്സ് ചെയ്തു നൽകേണ്ടി തന്നെ വരും. അത് എത്രയും പെട്ടെന്നായാൽ അത്രയും നന്ന്.

Similar Articles

Comments

Advertisment

Most Popular

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയ്സ്ക്കനെ അറസ്റ്റു ചെയ്തു

ബാലികയെ ലൈംഗികപീഡനം നടത്തിയ മദ്ധ്യവയ്സ്ക്കനെ അറസ്റ്റു ചെയ്തു. 9 വയസ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത പോക്സോ നിയമപ്രകാരമുള്ള കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്...

ബാറുകളുടെ പ്രവർത്തന സമയം നീട്ടി

ബാറുകളുടെ പ്രവർത്തന സമയം നീട്ടി. സംസ്ഥാനത്തെ ബാർ - ബിയർ - വൈൻ - പാർലറുകളുടെ പ്രവർത്തി സമയം പുന:ക്രമീകരിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാകും പുതുക്കിയ സമയക്രമം. നേരത്തേ രാവിലെ 11 മുതൽ...

വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍; കേന്ദ്രത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയ തലത്തില്‍ ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ...