കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

5,315 പേര്‍ക്ക് വൈറസ് ബാധ; 4,052 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് – 26.57 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 5,148 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 66 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 44,919 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 65,267 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 5,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. 26.57 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന നില ജില്ലയില്‍ തുടരുന്നു. ഇത്തരത്തില്‍ 5,148 പേര്‍ക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 25 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 75 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,267 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,919 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,491 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 268 പേരും 244 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 854 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ഇന്ന് മാത്രം 4,052 പേര്‍ രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,24,536 ആയി. ജില്ലയില്‍ ഇതുവരെ 796 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 51
ആലങ്കോട് 17
ആലിപ്പറമ്പ് 25
അമരമ്പലം 52
ആനക്കയം 50
അങ്ങാടിപ്പുറം 33
അരീക്കോട് 63
ആതവനാട് 23
ഊരകം 24
ചാലിയാര്‍ 53
ചീക്കോട് 47
ചേലേമ്പ്ര 73
ചെറിയമുണ്ടം 15
ചെറുകാവ് 18
ചോക്കാട് 30
ചുങ്കത്തറ 36
എടക്കര 47
എടപ്പറ്റ 51
എടപ്പാള്‍ 39
എടരിക്കോട് 33
എടവണ്ണ 33
എടയൂര്‍ 55
ഏലംകുളം 15
ഇരിമ്പിളിയം 68
കാലടി 76
കാളികാവ് 46
കല്‍പകഞ്ചേരി 35
കണ്ണമംഗലം 89
കരുളായി 74
കരുവാരക്കുണ്ട് 58
കാവനൂര്‍ 47
കീഴാറ്റൂര്‍ 40
കീഴുപറമ്പ് 22
കോഡൂര്‍ 34
കൊണ്ടോട്ടി 93
കൂട്ടിലങ്ങാടി 13
കോട്ടക്കല്‍ 85
കുറുവ 50
കുറ്റിപ്പുറം 45
കുഴിമണ്ണ 13
മക്കരപ്പറമ്പ് 03
മലപ്പുറം 201
മമ്പാട് 99
മംഗലം 25
മഞ്ചേരി 179
മങ്കട 22
മാറാക്കര 58
മാറഞ്ചേരി 46
മേലാറ്റൂര്‍ 58
മൂന്നിയൂര്‍ 15
മൂര്‍ക്കനാട് 56
മൂത്തേടം 67
മൊറയൂര്‍ 41
മുതുവല്ലൂര്‍ 46
നന്നമ്പ്ര 20
നന്നംമുക്ക് 15
നിലമ്പൂര്‍ 54
നിറമരുതൂര്‍ 36
ഒതുക്കുങ്ങല്‍ 146
ഒഴൂര്‍ 38
പള്ളിക്കല്‍ 65
പാണ്ടിക്കാട് 86
പരപ്പനങ്ങാടി 72
പറപ്പൂര്‍ 15
പെരിന്തല്‍മണ്ണ 68
പെരുമണ്ണ ക്ലാരി 12
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 92
പൊന്മള 08
പൊന്മുണ്ടം 10
പൊന്നാനി 135
പൂക്കോട്ടൂര്‍ 40
പോരൂര്‍ 107
പോത്തുകല്ല് 25
പുലാമന്തോള്‍ 14
പുളിക്കല്‍ 33
പുല്‍പ്പറ്റ 42
പുറത്തൂര്‍ 76
പുഴക്കാട്ടിരി 12
താനാളൂര്‍ 61
താനൂര്‍ 09
തലക്കാട് 148
തവനൂര്‍ 10
താഴേക്കോട് 49
തേഞ്ഞിപ്പലം 07
തെന്നല 52
തിരുനാവായ 47
തിരുവാലി 67
തൃക്കലങ്ങോട് 77
തൃപ്രങ്ങോട് 22
തുവ്വൂര്‍ 31
തിരൂര്‍ 34
തിരൂരങ്ങാടി 48
ഊര്‍ങ്ങാട്ടിരി 72
വളാഞ്ചേരി 63
വളവന്നൂര്‍ 81
വള്ളിക്കുന്ന് 37
വട്ടംകുളം 42
വാഴക്കാട് 20
വാഴയൂര്‍ 44
വഴിക്കടവ് 24
വെളിയങ്കോട് 10
വേങ്ങര 71
വെട്ടത്തൂര്‍ 64
വെട്ടം 55
വണ്ടൂര്‍ 151

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51