പാരസെറ്റമോൾ കഴിച്ച് കോവിഡ് പിടിച്ചു നിർത്തരുത്; കണ്ണൻ അവസാനമായി പറഞ്ഞത് ഇങ്ങനെ…

കൊടുങ്ങല്ലൂർ : ‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പാരസെറ്റമോൾ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിർത്താൻ ശ്രമിക്കരുത്.’ കൊടുങ്ങല്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ച യുവാവ് ആശുപത്രിയിൽ നിന്നു സുഹൃത്തുക്കൾക്കു അയച്ച സന്ദേശത്തിലെ വരികളാണ്. സന്ദേശം അയച്ചു വൈകും മുൻപേ യുവാവ് മരണത്തിനു കീഴടങ്ങി.

ചന്തപ്പുര പെട്രോൾ പമ്പിനു സമീപം ശ്രീരാഗം മൊബൈൽ ഷോപ്പ് ഉടമ ആല വെസ്റ്റ് പുത്തൻകാട്ടിൽ ക്ഷേത്രത്തിനു സമീപം ഗോപിയുടെ മകൻ കണ്ണൻ (40) ആണ് മരിച്ചത്. ഏപ്രിൽ 22 നു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു. ഇതിനിടയിലാണ് സുഹൃത്തുക്കൾക്കു ശബ്ദ സന്ദേശം അയച്ചത്. ആശുപത്രി കിടക്കയിൽ കിടന്നു രോഗാവസ്ഥ കണ്ണൻ വിവരിക്കുകയായിരുന്നു. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴം രാത്രിയാണു മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: രാധിക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7