ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ; എത്തിയ ഉടനെ പിസി‌ആർ പരിശോധന

മനാമ: ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നു വരുന്നവർ ബഹ്‌റൈനിൽ 10 ദിവസം ക്വാറൻ‌റീനിൽ കഴിയണമെന്നു കോവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ മെഡിക്കൽ ടീം. പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണു മറ്റു രാജ്യങ്ങൾ.

6 വയസ്സിൽ കൂടുതലുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകത്ത് സമ്പാദിച്ച പിസി‌ആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. ക്യു‌ആർ കോഡ് സംവിധാനമുള്ളതാകണം റിപ്പോർട്ട്.

ബഹ്‌റൈനിൽ എത്തിയ ഉടനെയും 5-‌ാം ദിവസവും 10‌‌–ാം ദിവസവും പിസി‌ആർ പരിശോധന നടത്തി റിപ്പോർട്ട് നൽകണം.
ക്വാറന്റീൻ സ്വന്തം താമസ സ്ഥലത്തോ ക്വാറന്റീൻ സംവിധാനത്തിന് അംഗീകാരം ലഭിച്ച ഹോട്ടലുകളിലോ ആകാവുന്നതാ‍ണ്.

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...