സം​സ്ഥാ​ന​ത്ത് ഇന്നു മുതൽ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ

സം​സ്ഥാ​ന​ത്ത് ഇന്നു മുതൽ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ

വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ലു​ള്ള യാ​ത്ര ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മേ പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ഇ ​പാ​സി​ന് അ​പേ​ക്ഷി​ക്കാ​വൂ​വെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സ​ത്യ​വാം​ഗ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ ​പാ​സി​ന് ഞാ​യ​റാ​ഴ്ച 1.75 ല​ക്ഷം ആ​ളു​ക​ൾ അ​പേ​ക്ഷി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴു വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 1,75,125 പേ​രാ​ണ് പോ​ലീ​സി​ന്‍റെ ഇ ​പാ​സി​നാ​യി അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ 15,761 പേ​ര്‍​ക്ക് യാ​ത്രാ​നു​മ​തി ന​ല്‍​കി. 81,797 പേ​ര്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു.

77,567 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​നാ​യി 24 മ​ണി​ക്കൂ​റും സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു.

അ​വ​ശ്യ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സാ​ധു​ത​യു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​ള്ള പ​ക്ഷം വേ​റെ പാ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ല.

വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം ​നേ​ഴ്‌​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി തൊ​ഴി​ലു​ട​മ​യ്ക്ക് പാ​സി​ന് അ​പേ​ക്ഷി​ക്കാം.

മ​രു​ന്ന്, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങ​ല്‍ മു​ത​ലാ​യ വ​ള​രെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് സ​ത്യ​വാം​ഗ്മൂ​ലം മ​തി​യാ​കും.

അ​വ​ശ്യ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം.

Similar Articles

Comments

Advertismentspot_img

Most Popular