ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഇന്നു മുതല്‍ രാവിലെ 10 മുതല്‍ രണ്ടു വരെ

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഇന്നു മുതല്‍ 30 വരെ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്കു രണ്ടു വരെയാക്കി പുനഃക്രമീകരിച്ചു. സംസ്‌ഥാന ബാങ്കേഴ്‌സ്‌ സമിതിയുടേതാണ്‌ തീരുമാനം.
ഇടപാടുകാര്‍മാത്രമേ ബാങ്കുകളിലേക്ക്‌ എത്താവൂവെന്നും എ.ടി.എം, ക്യാഷ്‌ ഡെപ്പോസിറ്റ്‌ മെഷീന്‍ അടക്കമുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും സമിതി കണ്‍വീനര്‍ എന്‍. അജിത്‌കൃഷ്‌ണന്‍ അഭ്യര്‍ഥിച്ചു.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,...

വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ പ്രവേശനം നേടിയ ബിജെപി എംഎൽഎയ്ക്ക് 5 വർഷം തടവ്

വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ പ്രവേശനം നേടിയ സംഭവത്തിൽ ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ് തിവാരിയ്ക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ച് പ്രത്യേക കോടതി. അയോധ്യയിലെ ഗോസായിഗഞ്ചിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്...

ഇടുക്കി ഡാം തുറന്നു… വൈകീട്ട് നാല് മണിയോടെ വെള്ളം ആലുവയിൽ എത്തും…

2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിൽനിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ ഷട്ടർ 35 സെന്റിമീറ്റർ...