കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ കസ്റ്റംസും എക്സൈസും ചേർന്ന് നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായിരുന്നു. റെയ്ഡ് നടത്താനായി എത്തിയപ്പോൾ നിശാപാർട്ടിയിൽ ഡോക്ടർമാർ മുതൽ വിദ്യാർഥികൾ വരെയുള്ളവർ പങ്കെടുത്തിരുന്നതായാണ് വിവരം. നൂറോളം യുവതി യുവാക്കളാണ് നിശാപാർട്ടിക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ദിവസം നടത്തിയ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തോടെ ബംഗലൂരുവില്‍ നിന്നും മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനം കൊച്ചിയിലേക്ക് മാറ്റിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ അഞ്ചു ആഡംബര ഹോട്ടലുകളില്‍ സംയുക്തപരിശോധന നടത്തിയത്. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, എക്‌സൈസ് എന്‍ഫോഴിസ്‌മെന്റ്, കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു എല്ലായിടത്തും ഒരേ സമയം പരിശോധന.
റെയ്ഡ് നടക്കുന്നതായി സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ നിശാപാര്‍ട്ടികളില്‍ നിന്നും യുവതീയുവാക്കള്‍ ചിതറിയോടി. ചിലയിടങ്ങളില്‍ ഹോട്ടലിനുപുറത്തെ പുല്‍ത്തകിടിയിലായിരുന്നു പാര്‍ട്ടി നടന്നത്. എന്നാല്‍ ചക്കരപ്പരമ്പിലെ ഹോളി ഡേ ഇന്നിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഡി. ജെ. പാര്‍ട്ടി നടത്തിയവര്‍ക്ക് പരിശോധക സംഘമെത്തിയപ്പോഴേക്കും രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെത്തുമ്പോള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നൂറിലധികം വരുന്ന യുവതിയുവാക്കള്‍.
നിശാ പാര്‍ട്ടി നടത്തിപ്പുകാരുടെയും ഡിസ്‌ക് ജോക്കിയുടെയും ബാഗുകളിലും മുറിയിലും നടത്തിയ പരിശോധനയില്‍ കഞ്ചാവ്,തീവ്രമയക്കുമരുന്നായ എം. ഡി. എം. എ, തിരിച്ചറിയാനാവാത്ത രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ കണ്ടെത്തി.ആലുവ സ്വദേശിയും ബംഗലരൂവില്‍ താമസക്കാരനുമായി ഡിസ്‌ക് ജോക്കി അന്‍സാര്‍ നിശാ പാര്‍ട്ടിയുടെ നടത്തിപ്പുകാരായ നിസ്വിന്‍,ജോമി ജോസ്,ഡെന്നീസ് റാഫേല്‍ എന്നിവരാണ് പടിയിലായത്.മൂവരും എറണാകുളം സ്വദേശികളാണ്.രാത്രി 11.40 ന് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ നീണ്ടു.
എറണാകുളം,കോട്ടയം ജില്ലകളില്‍ നിന്നുള്ള യുവാക്കളും യുവതികളുമായിരുന്നു നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഏറിയപങ്കും.വിദ്യാര്‍ത്ഥികള്‍,ഡോക്ടര്‍മാരടക്കമുള്ള പ്രൊഫഷണലുകളും പാര്‍ട്ടിയില്‍ പങ്കെടുത്തു.ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.ചക്കരപ്പറമ്പിലെ ഹോട്ടലിലടക്കം ലഹരി ഉപയോഗിയ്ക്കുന്ന വാരാന്ത്യപാര്‍ട്ടികള്‍ നടക്കുന്നതായി വിവരങ്ങളുണ്ടായിരുന്നു.
ദക്ഷിണേന്ത്യയില്‍ ലഹരി ഉപയോഗം കാര്യമായി നടന്നിരുന്ന ബംഗരൂരു നഗരത്തില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരന്തരമായ പരിശോധകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ലഹരിക്കച്ചവടക്കാര്‍ കൊച്ചിയിലേക്ക് തിരിഞ്ഞതെന്നാണ് സൂചന.
എം.ജി റോഡിലെ ഫഌറ്റില്‍ നിന്നും ഹാഷിഷ് ഓയില്‍ കഞ്ചാവ് എന്നിവയടക്കമുള്ള ലഹരി മരുന്നുകളുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. ലഹരി വേട്ടയ്ക്കായി കൊച്ചി സിറ്റി പോലീസ് ആരംഭിച്ച യോദ്ധാവ് ആപ്പിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.ഹോട്ടല്‍,സ്‌റ്റേഷനറി കടകള്‍ എന്നിവയുടെ മറവില്‍ ബംഗലൂരുവില്‍ നിന്നും മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചായിരുന്നു വിതരണം.ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 5000 മുതല്‍ 6000 വരെയും ഹാഷിഷ് ഓയില്‍ മൂന്നു മില്ലിഗ്രാമിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെ നിരക്കിലായിരുന്നു വില്‍പ്പന.
കൊച്ചി നഗരത്തില്‍ മാത്രം സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട 368 കേസുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തതെന്ന് സിറ്റി പോലീസ് വ്യക്താമാക്കിയിരുന്നു.ലോക്ക് ഡൗണ്‍ കാലത്ത് കുത്തനെ ഇടിഞ്ഞ ലഹരി ക്കച്ചവടം വര്‍ഷാരംഭം മുതലാണ് സജീവമായത്. 406 പ്രതികളാണ് ഇക്കാലയളവില്‍ പിടിയിലായത്. ജനുവരി 85,ഫെബ്രുവരി 117,മാര്‍ച്ച് 166 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.കഞ്ചാവ് ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരിവസ്തുക്കളാണ് നേരത്തെ കൂടുതല്‍ പിടിച്ചെടുത്തിരുന്നതെങ്കില്‍ എല്‍.എസ്.ഡി,എം.ഡി.എം.എ എന്നിങ്ങനെയുള്ള രാസരലഹരിപദാര്‍ത്ഥങ്ങളാണ് പിടിച്ചെടുക്കുന്നവയില്‍ ഏറിയ പങ്കെന്നും പോലീസ് വെളിപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത 721 എല്‍.എസ്.ഡി സ്റ്റാംബുകള്‍ പിടിച്ചെടുത്തിരുന്നു.നഗരത്തില്‍ തന്നെ താമസിയ്ക്കുന്ന നാലുപേര്‍ അറസ്റ്റിലായിരുന്നു.യൂറോപ്പില്‍ നിന്നും ഓണ്‍ലൈന്‍ അധോലോകമായ ഡാര്‍ക്ക് നെറ്റ് വഴി വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്താണ് ലഹരിമരുന്നുകള്‍ കേരളത്തിലെത്തിയിരുന്നത്.
തീരസുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ലക്ഷദ്വീപ് തീരം വഴി ലഹരി കടത്തിയ മൂന്നു ശ്രീലങ്കന്‍ ബോട്ടുകള്‍ അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു.പരിശോധക സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 200 കിലോഗ്രാം ഹെറോയിന്‍,600 കിലോഗ്രാം ഹാഷിഷ് എന്നിവ കടലില്‍ വലിച്ചെറിഞ്ഞിരുന്നു. മറ്റൊരു ബോട്ടില്‍ നിന്ന് മയക്കുമരുന്നും തോക്കുകളും കണ്ടെടുത്തിരുന്നു.ഇവ കേരളത്തിലേക്ക് എത്തിച്ച മയക്കുമരുന്നുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള അന്വേഷങ്ങളും തുടര്‍ന്നുവരികയാണ്.