മാർച്ചിൽ കനത്ത വിലത്തകർച്ച നേരിട്ട സ്വർണം ഏപ്രിൽ മാസത്തിൽ കുതിക്കുന്നു. സംസ്ഥാനത്ത് ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവ് ആണ് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4350 രൂപയിലും പവന് 34,800 രൂപയിലും ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് ഉയർന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4240 രൂപയും പവന് 33,920 രൂപയും ആയിരുന്നു ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് 9ന് ഗ്രാമിന് 4165 രൂപയും പവന് 33320 ആയിരുന്നു. ഇതാണ് ഒരു മാസത്തിനുള്ളിൽ ഗ്രാമിന് 4350 രൂപയും പവന് 34800 ആയി ഉയർന്നത്. 1480 രൂപയുടെ വർധനയാണിത് കാണിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1755 ഡോളറിൽ ക്രമപ്പെട്ട സ്വർണ വില ഇന്നും 1750 ഡോളറിന് മുകളിൽ നിലനിന്നാൽ 1780 ഡോളറാണ് അടുത്ത ലക്ഷ്യമെന്ന് വിദഗ്ധർ പറയുന്നു.