ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 89,129 പുതിയ കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20 ന് ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബര്‍ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാങ്ങളിലെ കോവിഡ് വ്യാപനം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ 90 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നോ ആണ്.
മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 47,827 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതലുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ മാത്രം 8,648 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു
Leave a Comment