അഞ്ച്കിലോ സ്വര്‍ണമണിഞ്ഞ് സ്ഥാനാര്‍ത്ഥി പ്രചരണം

തെങ്കാശി : തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥി ഹരി നാടാര്‍ക്ക് 4.73 കോടി രൂപയുടെ സ്വര്‍ണമുണ്ട്.നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ചാണ് ഇത്രയും സ്വര്‍ണം.

പണം പലിശയ്ക്കു നല്‍കുകയാണു ഹരി നാടാരുടെ തൊഴില്‍. മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വര്‍ണമണിഞ്ഞാണ് കക്ഷി ഇപ്പോള്‍ പ്രചാരണത്തിനിറങ്ങുന്നത്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആളു നിസ്സാരക്കാരനുമല്ല, നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7