കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍; പരനാറി എന്ന് വിളിച്ചതിനു മാറ്റമില്ലെന്നും എംഎം മണി

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിളിച്ച് മന്ത്രി എംഎം മണി. തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മന്ത്രി ആരോപിച്ചു.

കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍ എന്നും തിരുവഞ്ചൂരിനെ പരനാറി എന്ന് വിളിച്ചതിനു മാറ്റമില്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഒരു ചാനൽ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

“കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരുബന്ധവുമില്ലാത്ത കള്ളകേസില്‍ തന്നെ കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി”. എന്നും എം.എം മണി പറഞ്ഞു.

pathram:
Related Post
Leave a Comment