മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനം മറ്റൊരു ലോക്ക്ഡൗണിലേക്കാണെന്നാണ് സൂചന.

പ്രതിദിന വര്‍ധന വീണ്ടും കുതിച്ചുയര്‍ന്നതാണ് മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തുന്നത്. അവസാന 24 മണിക്കൂറില്‍ 6,971 പേര്‍ക്കു കൂടി സംസ്ഥാനത്ത് രോഗം കണ്ടെത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ആറായിരത്തിലേറെ കേസുകള്‍ സ്ഥിരീകരിക്കുന്നത്.

മഹാരാഷ്ട്രയില്‍ മത, രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകള്‍ നിരോധിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമായി അനുസരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. 15 ദിവസം കൂടി സ്ഥിതിഗതികള്‍ നിരീക്ഷിക്കുമെന്നും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണോ എന്ന കാര്യം അതിനുശേഷം തീരുമാനിക്കുമെന്നും താക്കറെ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് കേസുകളുടെ പ്രതിദിന വര്‍ധന 2,500ല്‍ നിന്ന് ഏഴായിരത്തിന് അടുത്തേക്ക് എത്തിയത്. കോവിഡിന്റെ രണ്ടാം തരംഗമാണോ ഇതെന്നറിയാന്‍ രണ്ടാഴ്ച വരെ കാത്തിരിക്കണമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Leave a Comment