പുതുച്ചേരി: ഭരണ പ്രതിസന്ധിക്കൊടുവില്‍ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. സര്‍ക്കാരിന് വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി നാരായണസ്വാമി ഉടന്‍ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുയായിരുന്നു. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെ സഭയില്‍ ബഹളം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ചത്. ഇതോടെ സര്‍ക്കാരിന് വിശ്വാസ്യത തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
എംഎല്‍എമാരെ ബിജെപി പണംകൊടുത്ത് വാങ്ങിയെന്ന് നാരായണസ്വാമി ആരോപിച്ചു. പുതുച്ചേരിയില്‍ ഏറ്റവും മികച്ച ഭരണമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയത്. ജനകീയ പദ്ധതികള്‍ക്ക് കേന്ദ്രവിഹിതം നല്‍കിയില്ല. ലഫ്റ്റനന്റ് ഗവര്‍ണറെ വച്ച് പദ്ധതികളെല്ലാം ബിജെപി വൈകിപ്പിച്ചു. ജനാധിപത്യം ബിജെപി അട്ടിമറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment