മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

മുംബൈ: കോവിഡ് വ്യാപനം തുടരുന്ന മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വിദര്‍ഭ മേഖലയിലെ യവത്മല്‍, അമരാവതി, അകോല എന്നീ നഗരങ്ങളിലാണ് കര്‍ശന നിയന്ത്രണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ബുധനാഴ്ച 4787 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണിത്. ഇതാണ് ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അജിത് പവാറും കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കൂടിയാലോചന നടത്തിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും അടിയന്തര യോഗവും താക്കറെ വിളിച്ചിട്ടുണ്ട്.

ജനങ്ങള്‍ കോവിഡ് മാനദണ്ഡം അനുസരിക്കുന്നില്ലെങ്കില്‍ മറ്റൊരു ലോക്ഡൗണിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് ഫെബ്രുവരില്‍ ആദ്യം മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

pathram desk 2:
Leave a Comment