ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന പുതുച്ചേരിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം കിരണ്‍ ബേദിക്ക് നഷ്ടമായി. ബേദിയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് അധിക ചുമതല നല്‍കി.
പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലായതിനു പിന്നാലെയാണ് കിരണ്‍ ബേദിയെ രാഷ്ട്രപതി തിരികെവിളിച്ചത്. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായി അഭിപ്രായ ഭിന്നതയിലായിരുന്നു ബേദി.
ബേദിയെ നീക്കണമെന്നാവശ്യപ്പെട്ട് നാരായണ സ്വാമിയുടെ നേതൃത്വത്തിലെ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്‍കിയിരുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ ബേദി അഞ്ച് വര്‍ഷം തികയ്ക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു.