ഇന്ന് അര്‍ധ രാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധനം

ന്യൂഡല്‍ഹി: ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനമായ ഫാസ്ടാഗ് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതാണ് ഇക്കാര്യം. ഫാസ്ടാഗ് എടുക്കാനുള്ള സമയപരിധി നീട്ടിനല്‍കില്ലെന്നും ഗഡ്കരി അറിയിച്ചു.

പുതിയ സംവിധാനപ്രകാരം എല്ലാ ലൈനുകളും ഫാസ്ടാഗ് ലൈനുകളായിരിക്കും. ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി കഴിഞ്ഞതോ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതോ ആയ വാഹനങ്ങള്‍ രണ്ടിരട്ടി തുക ഫീസായി അടയ്‌ക്കേണ്ടിവരും.

ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം സജീവമാക്കുക, വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവ ഫാസ്ടാഗ് നടപ്പിലാകുന്നതോടെ സാധ്യമാകുമെന്ന് കരുതപ്പെടുന്നു. ജനുവരി മുതല്‍ എം&എന്‍ കാറ്റഗറി വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.

pathram desk 2:
Related Post
Leave a Comment